തആവുൽ ഖദം വെൽഫെയർ അസോസിയേഷനിൽ അംഗങ്ങളെ ചേർക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം

August 09, 2025 - By Kuttipathram Administrator

ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം

ദീനീ ഖാദിമീങ്ങൾക്ക്പ്രോവിഡണ്ട് ഫണ്ട് ,പെൻഷൻ എന്ന അക്കാലത്ത് എല്ലാവർക്കും അപരിചിതമായ ഒരു പദ്ധതിയുമായി 20 വർഷം മുമ്പ് രംഗത്ത് വരുകയും 2022 മുതൽ അത് യാഥാർത്യമാ ക്കികാണിച്ചു കൊടുക്കുകയും ധാരാളം ഉസ്താദുമാരും മരണപ്പെട്ട ഉസ്താദുമാരുടെ വിധവകളും ഇന്ന് അതിൻ്റെ ഗുണഭോക്താക്കളായി നമ്മുടെ ചുറ്റും കഴിഞ്ഞ് കൂടുകയും ചെയ്യുന്ന ഏറ്റവും മികച്ചതും തുല്യത ഇല്ലാത്തതും കാലം തേടുന്നതുമായ ‘ജീവകാരുണ്യ പ്രവർത്തനമാണ് തആവുനുൽ ഖദംവെൽഫെയർ അസോസിയേഷനി ലൂടെ നാം നടത്തികൊണ്ടിരിക്കുന്നത്.الحمد لله

അതിൽ ഒരു കണ്ണിയാകാൻ ലഭിച്ച അവസരം നാം ചെറുതായി കാണുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യരുത്.

ഇനി നമ്മുടെ കടമ

അസോസിയേഷൻ്റെ ഗുണഫലം കൂടുതൽ ഉസ്താദുമാരിലേക്ക് എത്തിക്കുക എന്നതാണ്.അതിന് നിശ്ചയിച്ചിട്ടുള്ള അംഗത്വ ക്യാമ്പയിൻ അവസാനിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓരോ അംഗങ്ങളും സഹപ്രവർത്തകരെയും പരിചയക്കാരെയും ഈ കൂട്ടായ്മയിൽ അണി ചേർക്കാൻ അമീറുമാരുമായി ചേർന്ന് ശ്രമിക്കുകയും ബന്ധപ്പെട്ട അർഹരായഎല്ലാ ഖാദിമീങ്ങളും അംഗത്വം നേടിയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ കൂട്ടത്തിലും കുടുംബത്തിലും ഉള്ള ഉസ്താദുമാർക്ക് പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ അവരുടെ ദൈനംദിന ജീവിതത്തിലെചെറിയ ചെറിയ ചിലവുകളെങ്കിലും സ്വന്തമായി നടത്താൻ നമ്മൾ കാരണമാകുന്നത് എത്രയോ വലിയ പുണ്യകർമ്മമാണ് അംഗങ്ങളെ ചേർക്കുന്നതിന് വേവേണ്ടിയുള്ള ഓരോ വാക്കും ശഹാദത്ത് ഉച്ചരിച്ച് മരിക്കാനും ഓരോ ചുവട്ടടികളും നരകം ഹറാമാകനും കാരണമാകട്ടെ. ആമീൻ

അപേക്ഷാ ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കും അമീറുമാരെ ബന്ധപ്പെടുക.

സഹകരണ പ്രതീക്ഷയോടെ

ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി

തഖ്‌വ സെൻ്റർ,പെരുമ്പാവൂർ

8129527171

Category: Headline

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More