ലോകത്തിന്റെ നായകൻ മുഹമ്മദ്‌ നബി (സ) തങ്ങളുടെ ഉപദേശങ്ങൾ

September 09, 2024 - By Kuttipathram Administrator

ലോകത്തിന്റെ നായകൻ മുഹമ്മദ്‌ നബി (സ) തങ്ങളുടെ ഉപദേശങ്ങൾ

കവിളിലെ പ്രഹരം

ഒരാളും തന്നെ മറ്റൊരുത്തന്റെ കവിളിൽ പ്രഹരിക്കരുത്.

അങ്ങിനെ ഒരാൾ അടിക്കുകയാണെങ്കിൽ അവന്റെ സമ്പാദ്യമെല്ലാം ചോർന്നു

പോകാൻ സാദ്ധ്യതയുണ്ട്.

ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഒരിക്കലും വേദനിപ്പിക്കുവാൻ പാടുള്ളതല്ല. വാക്കുകൊണ്ടോ പ്രവർത്തിക്കൊണ്ടോ പരസ്പരം ദ്രോഹിക്കാൻ പാടുള്ളതല്ല. ഒരാൾ അപരന്റെ കരണത്ത് അടിക്കുക എന്നുള്ളത് വളരെയധികം ആക്ഷേപാർഹമായ കാര്യമാണ്. അങ്ങിനെ ഒരാൾ അടിക്കുകയാണെങ്കിൽ വളരെയധികം ഭയാനകമായ ദുഷ്ഫലങ്ങൾ അടിച്ചവന് ഉണ്ടായിത്തീരുമെന്ന്

ഈ നസീഹത്ത്

നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

അതിഥി സൽക്കാരം

നിങ്ങൾ വളരെ ആദരവോടു കൂടി അതിഥികളെ സ്വീകരിക്കുകയും സൽക്കരിക്കുകയും വേണം. ഒട്ടേറെ നന്മകൾ അതുകാരണം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അതിഥികളെ സൽക്കരിക്കുന്നത് വളരെയധികം പ്രതിഫലമുള്ള

ഒരു കാര്യമാണ്. അല്ലാഹു(സു)

യുടെ തൃപ്തി സമ്പാദിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണത്. നബി(സ)യും ഖുലഫാഉ

റാശിദുകളും സ്വഹാബികളും

മറ്റും അതിഥി സൽക്കാരത്തിന് പേരുകേട്ടവരായിരുന്നു. തന്റെ വയറ് കത്തിക്കാളുമ്പോഴും അതിഥികളെ ഉള്ളത് മുഴുവനും കൊടുത്ത് സൽക്കരിക്കുന്നവരായിരുന്നു അവരെല്ലാം. ജനങ്ങളെ താനൊരു ഔദാര്യവാനാണെന്ന്

ബോദ്ധ്യപ്പെടുത്താൻ വേണ്ടി സൽക്കരിക്കുന്നത് നല്ല മാർഗ്ഗമല്ല. ലോകമാന്യം ഏതൊരു അമലിന്റെയും പ്രതിഫലത്തെ നിഷ്ഫലമാക്കിക്കളയും.

ഒരേ പന്തലിൽ രണ്ടു വിഭാഗം ഭോജനവിതരണവും നന്നല്ല. പാവങ്ങളെയും പണക്കാരേയും ഒരുപോലെ പരിഗണിച്ച്

ഒന്നിച്ചു തന്നെ ഇരുത്തി

ആഹാര പദാർത്ഥങ്ങൾ നൽകണം. എന്നാലെ അല്ലാഹു (സു)യുടെ പ്രതിഫലം അതുകൊണ്ട് സിദ്ധിക്കുകയുള്ളൂ.

അസന്മാർഗ്ഗികത്വത്തിൽ മുഴുകിയവരെ അതിഥികളായി സൽക്കരിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ മാനിക്കുന്ന സജ്ജനങ്ങളെയാണ് നാം ക്ഷണിച്ചു വരുത്തി സൽക്കരിക്കേണ്ടത്. ഏതായാലും അതിഥി സൽക്കാരം വളരെ ഉത്തമമായൊരു കാര്യമാണെന്നതിൽ സംശയമില്ലെന്ന് ഈ നസീഹത്ത് സൂചിപ്പിക്കുന്നു.

അറിയാനും പഠിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ… ആമീൻ

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ

اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ

 

Category: ലേഖനം

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More