ഖുർആനിൽ നിന്നും 27 സൂറത്തുൽ കഹ്ഫ് سُورَةُ الْكَهْفِ ആയത്ത് :3
✨ വിശുദ്ധ ഖുർആൻ ✨
✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨
🍃 ഒരു ലഘുപഠനം 🍃
دِرَاسَةٌ صَغِيرَةٌ
〰〰〰🔘🔘 🔘🔘〰〰〰
📜സൂറത്തുൽ കഹ്ഫ്
📜سُورَةُ الْكَهْفِ
💧ആയത്ത് : 003💧
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
مَّاكِثِينَ فِيهِ أَبَدًا ﴿٣﴾
അവര്‍ ശാശ്വതമായി ആ പ്രതിഫലത്തിലാണ് കഴിഞ്ഞുകൂടുക.
🔘 വിശദീകരണം :-
വചനങ്ങളില്‍ വെച്ച് ഏറ്റവും നേരായ വചനമാണ് വിശുദ്ധ ഖുര്‍ആന്‍. വാക്കുകളിലോ ഉദ്ദേശ്യങ്ങളിലോ തത്വങ്ങളിലോ ഒരു വിധ വക്രതയും അതില്‍ ഇല്ലതന്നെ. ഏതെങ്കിലും ഒരു കാലത്ത് എന്തെങ്കിലും ഒരു ഭേദഗതി ആവശ്യമായി വരത്തക്കവണ്ണം യാതൊരു ന്യൂനതയും അതില്‍ ഇല്ല. അങ്ങിനെ ആ ഗ്രന്ഥം അല്ലാഹു ﷻ പരിപൂര്‍ണവും കുറ്റമറ്റതുമാക്കിയിരിക്കുന്നു.
മനുഷ്യലോകത്തിന്റെ ഐഹികവും പാരത്രികവുമായ സൗഭാഗ്യത്തിന് നിദാനമായ ആ ഗ്രന്ഥം നബി ﷺ മുഖേന ലോകത്തിനായി അവതരിപ്പിച്ചു കൊടുത്തതില്‍ അല്ലാഹു ﷻ സ്വന്തത്തെത്തന്നെ സ്തുതിച്ചു കൊണ്ടാണ് സൂറത്ത് ആരംഭിച്ചിരിക്കുന്നത്. ദുര്‍മാര്‍ഗികളെ താക്കീത് ചെയ്യലും സന്മാര്‍ഗികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കലുമാണ് പ്രവാചകാഗമത്തിന്റെ മുഖ്യോദ്ദേശ്യം. അത് സാധിക്കുവാനായിട്ടാണ് നബി ﷺ ക്ക് അല്ലാഹു ﷻ ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്തത്.
രണ്ടാം സൂക്തത്തിന്റെ ആദ്യപദം قَيِّمًا എന്നതിന്റെ സാക്ഷാല്‍ സ്ഥാനം وَلَمْ يَجْعَل لَّهُ عِوَجًا എന്നതിന്റെ തൊട്ടുമുമ്പാണെന്നും അതിങ്ങോട്ട് പിന്തിച്ചതാണെന്നുമാണ് ഇമാം ഥബരി(റ)വിന്റെ പക്ഷം. അതായത്, ‘ചൊവ്വായ നിലയില്‍ അല്ലാഹു ﷻ തന്റെ അടിമക്ക് ഗ്രന്ഥമവതരിപ്പിച്ചു; അതില്‍ യാതൊരു വക്രതയും അവന് ഉണ്ടാക്കിയിട്ടില്ല’. അഭിപ്രായ വ്യത്യാസങ്ങളോ ഏറ്റക്കുറച്ചിലുകളോ സത്യത്തില്‍ നിന്നുള്ള വ്യതിയാനമോ വക്രമായ പരാമര്‍ശങ്ങളോ യാതൊന്നും തന്നെ അതിലില്ലെന്നു താല്പര്യം.
(തഫ്സീര്‍ ഥബരി 5:190)
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹





