അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ)
അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ)
ഭാഗം : 01
بِسْم الله الرحمن الرحيم
സർവ്വ സ്തുതിയും സര്വ്വ ശക്തനായ അല്ലാഹുﷻവിലർപ്പിച്ചു കൊണ്ട് പുതിയ പരമ്പര തുടങ്ങുന്നു…
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം എന്ന് വസ്വിയ്യത്ത് ചെയ്യുന്നു.
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين السلام عليك أيها النبي ورحمة الله وبركاته؛؛؛ نشهد أنك قد بلغت الرسالة وأديت الأمانة ونصحت الأمة وجاهدت في سبيل الله حتى أتاك اليقين
പ്രിയ വായനക്കാരെ..,
സൃഷ്ടിയുടെ ഏറ്റവും ഉദാത്തമായ മാതൃകയും ദൈവിക ദർശനങ്ങളുടെ അത്യുജ്ജ്വലമായ മാനുഷികരൂപവുമാണ് സയ്യിദുനാ മുഹമ്മദ് നബി ﷺ. അവിടുത്തെ (ﷺ) നാം പ്രകീർത്തിക്കുന്നത്, ദൈവിക ദർശനങ്ങളെ പ്രകീർത്തിക്കൽ തന്നെയാണ്.
‘അല്ലാഹുﷻവിനെയും അന്തിമ നാളിനെയും കാത്തിരിക്കുന്ന നിങ്ങൾക്ക് അല്ലാഹുﷻവിൻ്റെ ദൂതരിൽ (ﷺ) ഉത്തമ മാതൃകയുണ്ട്’ എന്ന് മുഹമ്മദ് നബി ﷺ യെ ഉദ്ദേശിച്ചു കൊണ്ട് വിശുദ്ധ ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നത് കാണാം.
അദൃശ്യനും അരൂപിയുമായ അല്ലാഹുﷻവെ പ്രതീക്ഷിച്ച് ഭൂമിയിൽ കഴിയുന്ന മനുഷ്യർക്ക് ആ അല്ലാഹുﷻവിൻ്റെ ഗുണങ്ങളുടെ മനുഷ്യാകൃതിയായ മുഹമ്മദ് നബി ﷺ യെ കണ്ടെത്തുകയാണ് മാർഗമെന്നത്രെ ഈ വാക്യം സൂചിപ്പിക്കുന്നത്.
മനുഷ്യത്വത്തിൻ്റെ തികഞ്ഞ മാതൃകയും പരിപൂർണ രൂപവുമെന്ന നിലയിലുളള മുഹമ്മദ് നബി ﷺ യുടെ വ്യക്തിത്വം ലോക പ്രസിദ്ധമാണ്. മുസ്ലിംകളും അമുസ്ലിംകളുമായ ബുദ്ധിജീവികളും ചിന്തകരും ഏറെ വാഴ്ത്തിപ്പറഞ്ഞിട്ടുളളതാണത്.
മുഹമ്മദ് നബി ﷺ യുടെ അനുപമ വ്യക്തിത്വവും അനവദ്യജീവിതവും അനർഘ പാഠങ്ങളും ഇസ്ലാം-ഇസ്ലാമേതര മതസ്ഥരിൽ ഗദ്യ-കാവ്യ തല്ലജങ്ങളായി വിരിഞ്ഞത്, അവ അവരെ അഗാധമായി സ്വാധീനിച്ചതുകൊണ്ടാണ്. ഒരു മതാചാര്യൻ എന്നതിലുപരി, മനുഷ്യത്വത്തിന്റെ സാർവലൗകികമായ സമ്പൂർണ ഉദാഹരണം എന്ന നിലയിലും അവിടുത്തെ (ﷺ) ആർക്കും നോക്കിക്കാണാമെന്നർത്ഥം.
മുസ്ലിംകൾ സ്വജീവനെക്കാൾ വലിയ പ്രേമഭാജനമായി മുഹമ്മദ് നബി ﷺ യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടുത്തെ (ﷺ) ഉൾക്കൊള്ളാനും കൽപിക്കപ്പെട്ടവരാണ്. അവർ, തങ്ങളുടെ ആത്മാവിനെ അവിടുത്തേക്ക് ഏൽപിച്ചു കൊടുക്കുന്നവരാകണം.
ഏതു നിലക്കു നോക്കിയാലും നബി ﷺ ക്കു മീതെ അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ല. അല്ലാഹു ﷻ സ്രഷ്ടാവും മറ്റെല്ലാം സൃഷ്ടികളുമാണെന്നിരിക്കെ, അവിടുന്ന് (ﷺ) സർവ സൃഷ്ടികളിലും ശ്രേഷ്ടനും ഉത്തമനും ആകുന്നു. മനുഷ്യഗുണങ്ങളെല്ലാം അവിടെ ഒത്തുചേർന്നിരിക്കുന്നു. അവിടുന്ന് (ﷺ) എല്ലാ നൻമകളുടെയും ആസ്ഥാനമത്രെ. അവിടുത്തെപ്പോലെ (ﷺ) ആരും ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല. അതുകൊണ്ടത്രെ അവിടുന്ന് (ﷺ) പ്രവാചകത്വത്തിൻ്റെ മുദ്രയായത്.
അല്ലാഹുതആല വിശുദ്ധ ഖുർആനിലുടെ നമുക്ക് പരിചയപ്പെടുത്തി തന്ന, സ്വന്തം ജീവിതത്തിലൂടെ നമുക്ക് മാതൃകയായ ഖാത്തമുന്നബിയെ (ﷺ) അടുത്തറിയലാണ് ഇതെ തുടർന്ന് നിങ്ങളിലേക്കെത്തുന്ന ബുള്ളറ്റിനുകൾ.
സദയം വായിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ…
മുത്ത് നബി ﷺ യുടെ മേൽ നമുക്ക് ഒരുമിച്ചു ചൊല്ലാം:
مولاي صل وسلم دائماً أبدأ
على حبيبك خير الخلق كلهم
ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെക്കുറിച്ച് അല്ലാഹു ﷻ നമുക്കയച്ച മെസ്സേജ്
عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
(سورة الإسراء: 79)
എല്ലാവരാലും അഭിനന്ദിക്കപ്പെടുന്ന ഒരു പദവിയിൽ അല്ലാഹു ﷻ അങ്ങയെ അവരോധിക്കും
നാം ആരെയാണ് സിയാറത് ചെയ്യാൻ പോകുന്നത്, ആരുടെ ചാരത്താണ് നാം പോയി നിൽക്കുക, ആരോടാണ് നാം സലാം പറയുന്നത്, അവർക്ക് അല്ലാഹു ﷻ നൽകിയ പദവി എന്താണ് എന്നൊക്കെ മനസ്സിലാക്കിത്തരുന്ന വല്ലാത്തൊരു മെസ്സേജാണിത്.
നാം ഫോളോ ചെയ്യുന്ന നേതാവിന് സ്രഷ്ടാവായ അല്ലാഹുﷻവിന്റെടുത്തുള്ള സ്ഥാനം എത്ര വലുതാണെന്ന് മനസ്സിലാക്കിത്തരുന്ന മെസ്സേജ്.
നാം ഫോളോ ചെയ്യുന്ന നേതാവാണ് ഇരുലോകത്തും ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നേതാവ് എന്ന് മനസ്സിലാക്കിത്തരുന്ന മെസ്സേജ്.
ഒന്നുകൂടി ചിന്തിച്ചു നോക്കൂ അല്ലാഹു ﷻ നൽകുന്ന ആ മഖാമുൻ മഹ്മൂദ് എന്ന സ്ഥാനം എന്തായിരിക്കുമല്ലേ..!! ആ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനും അതിൻ്റെ ഗുണമാകുന്ന ശഫാഅത്ത് ലഭിക്കുന്നവരിൽ ഉൾപ്പെടാനും അല്ലാഹു ﷻ നമ്മെ അനുഗ്രഹിക്കട്ടെ … അല്ലാഹുﷻവും, ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യും പൊരുത്തപ്പെട്ട രീതിയിൽ സിയാറത്ത് ചെയ്യാൻ എല്ലാവർക്കും അല്ലാഹു ﷻ തൗഫീഖ് നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
നമുക്കൊരുമിച്ച് ആ സവിധത്തിലേക്ക് ഒരു സലാം ചൊല്ലാം.
*يٰا نَــبِي سَلاٰمْ عَلَيْكُمْ*
*يٰا رَسُولْ سَلاٰمْ عَلَيْكُمْ*
*يٰا حَبِيبْ سَلاٰمْ عَلَيْكُمْ*
*صَلَــوٰاتُ الله عَلَيْكُمْ*
✍🏼ഹുസൈൻ ബാഖവി പൊന്നാട്
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ… ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ….🤲🏻





