ഏറെ വ്യത്യസ്തനായ ഒരു പണ്ഡിതനാണ് പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ
ഏറെ വ്യത്യസ്തനായ ഒരു പണ്ഡിത നാണ് പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ
ആറര പതിറ്റാണ്ട് കാലത്തോളം ഒരേ സ്ഥലത്ത് പ്രധാന ഇമാമായി തുടരുക… ചുരുക്കം ചിലർക്ക് ഇങ്ങനെ ഒരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവുകയുള്ളൂ.
പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ വലിയ പണ്ഡിതൻ മാത്രമല്ല നല്ല രസികനും കൂടിയാണ്.
ചെര്‍പ്പുളശ്ശേരിക്കടുത്ത തൂത എന്ന ഗ്രാമത്തില്‍1939-ലാണ് ജനനം മറ്റു പല പ്രദേശങ്ങളിലെയും പോലെ ഇസ്ലാമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊ ന്നും അവിടെ ഉണ്ടായിരുന്നില്ല.ദര്‍സ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയി ലാണ്. അഞ്ചാം ക്ലാസ്വരെ സ്കൂള്‍ പഠിച്ച ശേഷം ദര്സില് ഓതാന്‍ പോവുകയായിരുന്നു.ഇടപ്പള്ളി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന കൂട്ടായി അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സിലെ പഠനമാണ് ദീനീവിജ്ഞാനത്തെ പരിപോഷിപ്പിച്ചതിലും വ്യക്തിത്വം രൂപപ്പെടുത്തിയതിലും പ്രധാന പങ്കു വഹിച്ചത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇസ്ലാമിക പഠനകേന്ദ്രമായിരുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിൽ ഉപരി പഠനം. അന്ന് രണ്ടായിരം വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. ചിത്താരി ഹംസ മുസ്ലിയാര്, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് തുടങ്ങിയവര്‍ അവിടെ എന്റെ സഹപാഠികളായിരുന്നു.
എല്ലാതരം പുസ്തകങ്ങളും വായിക്കുക എന്നതാണ് ഉസ്താദിൻ്റെ ഒരു രീതിയായിരുന്നു. ഇസ്ലാമിക പുസ്തകങ്ങള്‍ക്കു പുറമെ, ഹൈന്ദവ മതഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍, ശാസ്ത്രകൃതികള്‍ തുടങ്ങിയവയൊക്കെ വായിക്കും. ഗീത, രാമായണം, ഭാഗവതം, മനുസ്മൃതി, ഉപനിഷത്തുകള്‍, ശങ്കരാചാര്യരുടെയും വാഗ്ഭടാനന്ദന്റെയും കൃതികള്‍ തുടങ്ങിയവയൊക്കെ അദ്ദേഹം വായിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ കൃതികള്‍ മുഴുവന്‍ വായിച്ചു. കെ.പി കേശവമേനോന്റെ ‘കഴിഞ്ഞകാലം’ വായിച്ചുതീര്‍ത്തു. അതിലെ അവസാന അധ്യായത്തില്‍ ‘ഞാന്‍ ആരാണെന്ന് എനിക്കറിയില്ല’ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതേക്കുറിച്ചായിരുന്നു ഒരു വെള്ളിയാഴ്ച ഞാന്‍ പള്ളിയില്‍ പ്രസംഗിച്ചിരുന്നത്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ മനുഷ്യന് കഴിയണമെങ്കില്‍ ഖുര്‍ആന്‍ പഠിക്കണം എന്ന് വിശദീകരിച്ചു.
മൊയ്തീൻ ഷാ മാസ്റ്റർ
എഡിറ്റർ മഹല്ല് പത്രം





