മഹല്ല്  ജമാഅത്ത് ഭരണഘടന മാതൃക

July 15, 2024 - By Kuttipathram Administrator

മഹല്ല്  ജമാഅത്ത് ഭരണഘടന മാതൃക

ഭരണഘടന

……… മുസ്ലിം ജമാഅത്ത്, (അഡ്രസ്)

 ആമുഖം

 

കേരള സംസ്ഥാനത്തില്‍ —– ജില്ലയില്‍ ————- താലൂക്കില്‍ ———- വില്ലേജില്‍ ———– ഗ്രാമപഞ്ചായത്തില്‍ ——— പോസ്റ്റല്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ———— മുസ്ലിം ജമാഅത്തിന്റെ പരിപാലനവും, മഹല്ല് അംഗങ്ങള്‍, അവരെ ആശ്രയിച്ചുകഴിയുന്നവര്‍, മഹല്ല് ജീവനക്കാര്‍ മുതലായവര്‍ അനുസരിക്കേണ്ട നിയമങ്ങളുമാണ് ——————- ജമാഅത്ത് ഭരണഘടന,

പേര് / വിലാസം

……………….

 പ്രവര്‍ത്തന പരിധി

 

……………… ഉള്‍പെടുന്ന പ്രദേശങ്ങള്‍

III-  ആരാധനാക്രമം

 

1, അഹിലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയങ്ങള്‍ക്ക് അനുസൃതവും ഇസ്ലാമിക ശരിഅത്തിന്റെ അടിസ്ഥാനത്തിലും …….. മദ്ഹബ് പ്രകാരവുമുള്ള ആരാധനാക്രമവുമാണ് മസ്ജിദില്‍ പാലിക്കേണ്ടത്.

2, ഇതര മദ്ഹബില്‍ പെട്ടവര്‍ക്കും മദ്ഹബുകളെ അംഗീകരിക്കാത്ത വര്‍ക്കും അവര്‍ പിന്‍പറ്റുന്ന ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാം (ആരാധനാ കര്‍മ്മങ്ങളില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക്കണം)

3, മുസ്ലിം സമൂഹത്തിനിടയിലെ വിശ്വാസ ആരാധനാ കര്‍മ്മങ്ങളിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എടുത്തുദ്ധരിച്ച് മഹല്ലിലെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന അംഗങ്ങള്‍ക്കെതിരെ അനുവാര്യമെങ്കില്‍ പരിപാലന സമിതിക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്. (ജമാഅത്തിന്റെ കെട്ടുറപ്പും ഐക്യവും തകരാതെ സംരക്ഷിക്കുകയും, ‘ഫിത്ത്‌ന ‘ തടയുകയും ചെയ്യുക എന്നതുമാണ് വകുപ്പ് നാലിലെ മൂന്നാം ഉപവകുപ്പിന്റെ താല്പര്യം)

 

V / ഉദ്ദേശലക്ഷ്യങ്ങള്‍

1, ജമാഅത്ത് അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന ജമാഅത്ത് അംഗങ്ങളുടെയും അവരെ ആശ്രയിച്ചു കഴിയുന്നവരുടേയും ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിന് ഇസ്ലാമീക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കാലാനുശ്രുതമായ തീരുമാനങ്ങളെടുക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക.

 

2, ജമാഅത്തിനു കീഴില്‍ വരുന്ന ജുംഅത്ത് പള്ളിയുടെയും മദ്രസയുടെയും മഹല്ലിന്റെ സ്ഥാവര ജംഗമ വസ്തുക്കളുടെയും സംരക്ഷണവും പരിപാലനവും നിയന്ത്രണവും ഏറ്റെടുത്ത് നടപ്പാക്കുക.

 

3, ജമാഅത്തിലെ അംഗങ്ങളുടെ സമൂഹീക സാമ്പത്തീക ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക.

 

4, ഇസ്ലാമിലെ ആരാധനാകര്‍മങ്ങളും ഇതര വിധിവിലക്കുകളും കര്‍ശനമായി പാലിച്ചുകൊണ്ടുള്ള ഇസ്ലാമീക ജീവിതം നയിക്കാന്‍ മഹല്ല് അംഗങ്ങളെ പ്രേരിപ്പിക്കുക, അതിനാവിശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക.

 

5, അനുസ്ലാമീക ജീവിതം നയിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് ഇസ്ലാമീകജീവിതം നയിക്കാനും മുസ്ലിം മുഖ്യധാരയില്‍ കൊണ്ടുവരാനും ആവിശ്യമായ ഇടപെടലുകള്‍ നടത്തുക.

 

6, സമുദായം വക നിലവിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുകയും കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി നിലവിലുള്ള വരുമാനമാര്‍ഗങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് വര്‍ദ്ധിപ്പിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തീകമാക്കുകയും ചെയ്യുക.

 

7, ജമാഅത്തിന്റെ വരുമാനം ശേഖരിച്ച് മഹല്ലിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി ചിലവഴിക്കുകയും കൃത്യമായ വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യുക.

 

8, സമുദായത്തിനും മഹല്ലിനും നേര്‍ക്കുണ്ടാകുന്ന നീതിനിഷേധങ്ങളും എതിര്‍പ്പുകളും ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ പ്രധിരോധിക്കുകയും സത്യമാര്‍ഗ്ഗത്തില്‍ ഉറച്ചു നിന്നുകൊണ്ട് സമുദായത്തിന്റെയും മഹല്ലിന്റെയും നിലനില്‍പ്പിനും, ഐക്യത്തിനും, ഭദ്രതക്കും വേണ്ടി നിയമാനുസൃതമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുക.

 

9,മഹല്ല് അംഗങ്ങള്‍ തമ്മിലും,മഹല്ല് അംഗങ്ങളും ഇതര സമുദായ അംഗങ്ങളും തമ്മിലും, മഹല്ല് അംഗങ്ങളുടെ കുടുംബങ്ങളിലും ഉണ്ടായേക്കാവുന്ന തര്‍ക്കപ്രശ്‌നങ്ങളില്‍ നീതി പൂര്‍വ്വം ഇടപെട്ടു രമ്യമായ പരിഹാരമുണ്ടാക്കുക. അതിനുവേണ്ടി ‘മസ് ലഹത്ത് സമിതി’ (മദ്ധ്യസ്ഥ സമിതി) രൂപീകരിക്കുക.

 

10, പ്രവര്‍ത്തനങ്ങള്‍ കക്ഷി രാക്ഷ്ട്രീയത്തിനതീതവും സംഘടനാ പക്ഷപാതിത്വ രഹിതവും ആയിരിക്കുന്നതിനോടൊപ്പം സര്‍വ സമുദായ മൈത്രിയും മതസൗഹാര്‍ത്തവും വളര്‍ത്തുന്നതുമായിരിക്കണം.

 

11,യുവജന ക്ഷേമം, വിദ്ധ്യാര്‍ത്തി ക്ഷേമം, വനിതാ ക്ഷേമം, വിധവാ ക്ഷേമം, മുതിര്‍ന്ന അംഗങ്ങളുടെ ക്ഷേമം, സാധുജന സംരക്ഷണം, ആതുര സേവനം, വിദ്ധ്യാഭ്യാസ സാമ്പത്തീക സംസ്‌കാരീക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ കര്‍മ്മ മേഖലകളിലും ജമാഅത്ത് നേതൃപരമായ പങ്കു വഹിക്കുകയും ആവിശ്യമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യുക.

 

12, മദ്ദ്യം, മയക്കുമരുന്ന്!, വ്യപിചാരം, ചൂതാട്ടം, പലിശ, കരിഞ്ചന്ത, അശ്ലീലത, ധൂര്‍ത്ത്, ഉച്ചനീചത്വം, അസ്പൃശൃത, മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ധാര്‍മീക വിരുദ്ധവും നിയമ വിരുദ്ധവും മതവിരുദ്ധവുമായ ദുഷ്പ്രവണതകള്‍ക്കെതിരെ ഫലപ്രദമായ ബോധവല്‍ക്കരണം നടത്തുക. ബോധവല്‍ക്കരണത്തിനു ശേഷവും അത്തരം നീചകൃത്യങ്ങളുമായി ബന്ധപ്പെടുന്ന മഹല്ല് അംഗങ്ങള്‍ക്കെതിരെ അനുവാര്യമെങ്കില്‍ അച്ചടക്ക നടപടികളും സ്വീകരിക്കാവുന്നതാണ്.

 

13, സ്ത്രീകള്‍ക്ക് ആരോഗ്യം, ശുചീകരണം, കുടുംബജീവിതം, ശിശുപരിപാലനം, ഗൃഹഭരണം, പ്രഥമ ശുശ്രൂഷ, കൈത്തൊഴില്‍, ഹോംസയന്‍സ് തുടങ്ങിയവയില്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

 

14, മതഭൌതീക വൈജ്ഞാനീക രംഗത്തെ വളര്‍ച്ച ലക്ഷ്യം വെച്ച് ഖുര്‍ആന്‍ ഹദീസ് ക്ലാസ്സുകള്‍ക്ക് പുറമേ ലൈബ്രറിയും റീഡിംഗ് റൂമും സ്ഥാപിച്ച് വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 

15, മതഭൌതീക വൈജ്ഞാനീക രംഗത്തെ പ്രഭാഷണങ്ങളുടെയും ക്ലാസ്സുകളുടെയും ഓഡിയോയും വീഡിയോയും ഒക്കെ സോഷ്യല്‍ മീഡിയായിലൂടെ ജമാഅത്ത് അംഗങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.

 

16, തൊഴിലുമായി ബന്ധപ്പെട്ട് നാടുവിട്ടു നില്‍ക്കുന്ന മഹല്ല് അംഗങ്ങളെ ജമാഅത്തിലെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നതിനും, ജമാഅത്ത് മായുള്ള അവരുടെ ബന്ധം നിലനിര്‍ത്തുന്നതിനും, മാസവരിയും സംഭാവനയുമൊക്കെ കൈപറ്റുന്നതിനുമൊക്കെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക.

 

17, മഹല്ലിലെ മുഴുവന്‍ വീടുകളിലും ജമാഅത്ത് വീട്ടു നമ്പറിടുക

 

18, ജമാഅത്തിലെ മുഴുവന്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കുക.

 

19, മുകളില്‍ സൂചി പ്പിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടവിധമുള്ള ജമാഅത്ത് അംഗങ്ങളുടെ സ്ഥിതി വിവരകണക്കെടുക്കുക.

 

20, ജമാഅത്തിന്റെ മുഴുവന്‍ രേഖകളും വരവുചിലവുകണക്കുകളും അംഗങ്ങളുടെ സ്ഥിതി വിവര കണക്കും എല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി കമ്പ്യൂട്ടറില്‍ ശേഖരിച്ച് സൂക്ഷിക്കുക.

 

VI / നിര്‍വചനം, ഘടന, നിബന്ധന

6/1,മസ്ജിദ്

……… ജുമാ മസ്ജിദ് 

6/2, മദ്രസ

6/3, അംഗങ്ങള്‍

6/3/1, വിവാഹം മൂലമോ തൊഴില്‍ നിമിത്തമോ ഈ മഹല്ലില്‍ സ്ഥിരം താമസമാക്കി ജമാഅത്ത് അംഗത്വം നേടിയവര്‍

 

6/3/2, 18 വയസ്സ് പൂര്‍ത്തിയായി അംഗത്വ ഫീസ് നല്‍കി മെമ്പര്‍ഷിപ്പ് ലഭിച്ചവര്‍

 

6/3/3, വിവാഹിതരായതിനുശേഷം മാസ വരിസംഖ്യ അടച്ച് അംഗത്വം നേടിയവര്‍

 

6/3/4, അതത് കാലങ്ങളില്‍ പരിപാലനസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കുകയും, പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യേണ്ടതാണ്.

 

6/4, വോട്ടവകാശമുള്ള അംഗങ്ങള്‍

 

6/4/1, ജമാഅത്ത് സ്ഥിരാംഗത്വ രജിസ്റ്ററില്‍ പേരുള്ള പുരുഷന്മാര്‍

6/4/ 2, ജമാഅത്ത് സ്ഥിരാംഗത്തിന്റെ കുടുംബത്തില്‍ നിന്നും 18 വയസ്സ് പൂര്‍ത്തിയായ അതിന്റെ സാക്ഷ്യപത്രത്തോടൊപ്പം ജമാഅത്തിന് അപേക്ഷ നല്‍കി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍

6/5, കെട്ടിടങ്ങള്‍

………..ജമാഅത്തിന്റെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്നതും ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതും മസ്ജിദും, മദ്രസയും, പഴയ പള്ളിക്കെട്ടിടം, ഇമാമിനുള്ള ക്വാര്‍ട്ടെഷ്‌സ് തുടങ്ങി വാടകയ്ക്ക് നല്‍കിയിട്ടുള്ളതുമായ കെട്ടിടങ്ങള്‍ കെട്ടിടങ്ങള്‍

6/6, സ്ഥാപനങ്ങള്‍

 

ആരാധനാ കേന്ദ്രമായ മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ്, ജമാഅത്ത് നേരിട്ട് നടത്തുന്ന മദ്രസ

 

6/7, ജീവനക്കാര്‍

 

ജമാഅത്തില്‍നിന്ന് ശമ്പളം പറ്റി ജോലി ചെയ്യുന്നവര്‍

 

6/8 പൊതുയോഗം (ജനറല്‍ ബോഡി)

6/8/ 1, ജമാഅത്തിന്‍റെ അംഗത്വ രജിസ്ടരില്‍ പേരുള്ള മുഴുവന്‍ മഹല്ല് അംഗങ്ങളും ഉള്‍ക്കൊള്ളുന്ന പരമാധികാര സഭയാണ് പൊതുയോഗം.

6/8/ 2, ജമാഅത്ത് അംഗങ്ങള്‍ മുന്‍കൂറായി രേഖാമൂലം ആവിശ്യപ്പെടുന്ന വിഷയങ്ങള്‍ കൂടി വാര്‍ഷിക പൊതുയോഗ അജണ്ടയില്‍ ഉള്‍പെടുത്തി ചര്‍ച്ചചെയ്യണം. (അതിനായി പോതുയോഗത്തിനുമുമ്പായി ജമാഅത്ത് അംഗങ്ങള്‍ക്ക് കുറഞ്ഞത് 10 ദിവസം സമയം നല്‍കേണ്ടതാണ്)

6/8/ 3, വാര്‍ഷിക പോതുയോഗത്തിന് തൊട്ടുമുമ്പുള്ള ജുമ്അ ദിവസം പോതുയോഗത്തിന്‍റെ അജണ്ട നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക.

6/8/ 4, മുന്‍കൂര്‍ പ്രഖ്യാപിക്കപ്പെട്ട അജണ്ട പ്രകാരമുള്ള വിഷയങ്ങള്‍ മാത്രമേ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ .

6/8/ 5, വളരെ അനുവാര്യമായ ഏതെങ്കിലും ഒരു വിഷയം ഒരു ജമാഅത്ത് അംഗം ഉന്നയിക്കുകയും അത് മുന്‍കൂര്‍ പ്രഖ്യാപിക്കപ്പെട്ട അജണ്ടയില്‍ ഉള്‍പെടാത്തതാണങ്കിലും അദ്ധ്യക്ഷന്റെ വിവേചനാധികാര പ്രകാരം ഉള്‍പെടുത്തുകയോ അവഗണിക്കുകയോ ചെയ്യാവുന്നതാണ്.

6/8/ 6, പൊതുയോഗ നോട്ടീസ് വോട്ടവകാശമുള്ള ജമാഅത്ത് അംഗത്തിന് നേരിട്ടോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലോ എത്തിച്ചു അതിന്റെ ഉറപ്പിന് ഇന്നദിവസം നടക്കുന്ന പൊതുയോഗത്തിന്റെ രേഖാമൂലമുള്ള അറിയിപ്പ് താന്‍ കൈപറ്റിയിരിക്കുന്നു എന്ന്! എഴുതി ഒപ്പിട്ടു വാങ്ങേണ്ടത് അതത് പരിപാലന സമിതിയുടെ ഉത്തരവാദിത്തമാണ്.

6/8/7, വകുപ്പ് 6/8/ല സൂചിപ്പിക്കപ്പെട്ട ഉത്തരവാദിത്ത നിര്‍വഹണത്തിനു വേണ്ടി പരിപാലന സമിതി അംഗങ്ങള്‍ വീടുകളില്‍ എത്തുമ്പോള്‍ വീട് പൂട്ടിയിരിക്കുന്നു എന്ന്! ബോധ്യപ്പെട്ടാല്‍ ; ആവീടിന് ഗ്രാമ പഞ്ചായത്തില്‍ നിന്നും കൊടുത്തിട്ടുള്ളതോ ജമാഅത്തില്‍ നിന്നും കൊടുത്തിട്ടുള്ളതോ ആയ വീട്ടുനമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ടാഗിനോടു ചേര്‍ത്ത് അറിയിപ്പ് നോട്ടീസ് പതിപ്പിക്കുക. ശേഷം അറിയിപ്പ് നോട്ടീസും മേല്‍ പറയപ്പെട്ട ടാഗും ചേര്‍ത്ത് ലഭിക്കുന്ന നിലയില്‍ ഫോട്ടോയെടുത്ത് ജമാഅത്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുക.

6/8/8, മുന്‍കൂര്‍ രേഖാമൂലം കാരണം ബോധിപ്പിക്കാത്ത നിലയില്‍ വാര്‍ഷിക പൊതുയോഗത്തിനും തിരഞ്ഞെടുപ്പിലും പങ്കെടുക്കാത്തവര്‍ക്ക് പൊതുയോഗം തീരുമാനിക്കുന്ന തുക പിഴയിടുന്നതായിരിക്കും.

6/8/9, വകുപ്പ് 6/8/8 പ്രകാരം പിഴ ചുമത്തപ്പെട്ട അംഗങ്ങളുടെ കുടിശിഖയില്‍ പ്രസ്തുത തുക ചേര്‍ക്കപ്പെടെണ്ടതാണ്.

 

6/8/10, വാര്‍ഷിക പൊതുയോഗം എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ 12 (നബിദിനം) നു തുടര്‍ന്ന് വരുന്ന വെള്ളിയാഴ്ച നടത്തേണ്ടതാണ്.

 

6/8/11, വാര്‍ഷിക പൊതുയോഗത്തില്‍ അതതു വര്‍ഷത്തെ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു പൊതുയോഗ അംഗീകാരത്തോടെ പാസാക്കേണ്ടതാണ്.

 

6/8/12, പൊതുയോഗത്തിന്‍റെ ക്വാറം ആകെ അംഗങ്ങളുടെ അഞ്ചിലൊന്നാണ്.

 

6/ 9/ പരിപാലന സമിതി

6/9/1, ഈ നിയമാവലി പ്രകാരം മഹല്ല് പരിപാലനത്തിനായി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സമിതി.

 

6/9/2, പരിപാലന സമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്‌ .

 

6/9/3, പ്രസിഡന്റ്, വൈസ്: പ്രസിഡന്റ്, സെക്രട്ടറി, ജോ: സെക്രട്ടറി, ട്രഷറര്‍ എന്നിവരെക്കൂടാതെ രണ്ടു കമ്മിറ്റി അംഗങ്ങള്‍ കൂടി ഉള്‍പെടുന്ന (ഏഴ് അംഗങ്ങള്‍ ഉള്ള ) ഈ സമിതിയില്‍ പൊതുയോഗ തീരുമാന പ്രകാരം കൂടുതല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പെടുത്താവുന്നതാണ്.

 

6/9/4, പരിപാലനസമിതി ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴില്‍ കുറയാത്തതും പതിനഞ്ചില്‍ അധികരിക്കാത്തതുമായ അംഗങ്ങള്‍ അടങ്ങിയതായിരിക്കും.

 

6/9/5, പരിപാലനസമിതിയുടെ ക്വാറം ആകെ അംഗങ്ങളുടെ പകുതിയാണ്.

 

6/10/ എക്‌സിക്യൂട്ടീവ് സമിതി

 

പ്രസിഡന്റ്, വൈസ്: പ്രസിഡന്റ്, സെക്രട്ടറി, ജോ: സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍

 

6/11/ കമ്മിറ്റി

 

നിയമാവലി പ്രകാരം വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി പ്രസിടന്റിന്റെ അനുമതിയോടെ സെക്രട്ടറി വിളിച്ചു കൂട്ടുന്ന പരിപാലനസമിതി അംഗങ്ങളുടെ യോഗം.

 

6/12/ സ്ഥിതി വിവര രജിസ്റ്റര്‍

 

മഹല്ലിലെ മുഴുവന്‍ അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും പേര് വിലാസം ഫോണ്‍ നമ്പര്‍ തുടങ്ങി അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍

 

6/13/ അസോസിയേറ്റ് അംഗങ്ങള്‍

6/ 13/ 1,പ്രായപൂര്‍ത്തിയാകാത്ത ആണ്‍ മക്കളില്ലാത്ത വിധവകള്‍

6/ 13/ 2, ജമാഅത്തിന്റെ പരിധിയില്‍ താമസിക്കുന്നവരും കരിനിലം ജമാഅത്തില്‍ അംഗമാകുന്നതിന് പരിപാലന സമിതിക്ക് അപേക്ഷ നല്‍കിയതിന്മേല്‍ കമ്മിറ്റി അനുകൂല തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് അംഗമായിരുന്ന ജമാഅത്തില്‍ നിന്നും വിടുതല്‍ രേഖകള്‍ ഹാജരാക്കി അസോസിയേറ്റ് അംഗമായവര്‍.

6/ 13/ 3, ജമാഅത്തിന്റെ പരിധിയില്‍ താമസിക്കുന്നവരും അവര്‍ക്കു മറ്റൊരു ജമാഅത്തിലുള്ള അംഗത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ കരിനിലം ജമാഅത്തുമായി സഹകരിക്കാനും ബന്ധം നിലനിര്‍ത്താനും സാഹചര്യമുണ്ടാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരിപാലന സമിതിയോട് ആവിശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് അസോസിയേറ്റ് അംഗത്വം കൊടുത്തവര്‍.

 

6/ 13/ 4, ജമാഅത്തിന്റെ പരിധിയില്‍ താമസിക്കുന്നവരും അവര്‍ക്കു മറ്റൊരു ജമാഅത്തിലുള്ള അംഗത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ കരിനിലം ജമാഅത്തുമായി സഹകരിപ്പിക്കണമെന്നും ജമാഅത്തിന്റെ കീഴിലുള്ള മദ്രസയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്യണമെന്ന്! രേഖാമൂലം കമ്മിറ്റി മുമ്പാകെ അപേക്ഷ നല്‍കിയതിന്മേല്‍ കമ്മിറ്റി അനുകൂല തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ അസോസിയേറ്റ് അംഗമായവര്‍.

 

6/ 13/ 5, മഹല്ല് അസോസിയേറ്റ് അംഗമായവരുടെ കുടുംബത്തില്‍ നിന്നും 18 വയസ് പൂര്‍ത്തിയായ സ്വന്തമായി വരുമാനമുള്ള സ്ത്രീ പുരുഷന്മാര്‍ ജമാഅത്തുമായി സഹകരിക്കാനും ബന്ധം നിലനിര്‍ത്താനും സാഹചര്യമുണ്ടാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരിപാലന സമിതിയോട് ആവിശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് അസോസിയേറ്റ് അംഗത്വം കൊടുത്തവര്‍.

 

6/ 13/ 6, ജമാഅത്ത് സ്ഥിരാംഗത്തിന്റെ കുടുംബത്തില്‍ നിന്നും 18 വയസ് പൂര്‍ത്തിയായ സ്വന്തമായി വരുമാനമുള്ള വനിതകള്‍ ജമാഅത്തുമായി സഹകരിക്കാനും ബന്ധം നിലനിര്‍ത്താനും സാഹചര്യമുണ്ടാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരിപാലന സമിതിയോട് ആവിശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് അസോസിയേറ്റ് അംഗത്വം കൊടുത്തവര്‍.

 

6/ 13/ 7, സാമ്പത്തീക സ്രോതസ്സുകളുടെ കുറവുള്ള ഒരു ജമാഅത്ത് എന്ന നിലക്ക് പുതിയ സ്ഥിര വരുമാനമാര്‍ഗ്ഗം കണ്ടെത്തുക എന്നതുകൂടിയാണ് വകുപ്പ് 6/13 ന്റെ താല്പര്യം

 

വകുപ്പ് 7 പരിപാലന സമിതി തിരഞ്ഞെടുപ്പ് / നടപടി ക്രമങ്ങള്‍

 

1, നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിനൂ 75 ദിവസങ്ങള്‍ക്ക് മുമ്പ് പരിപാലനസമിതി യോഗം ചേര്‍ന്ന് പരിപാലനസമിതിയുടെ കാലാവധി അവസാനിക്കുന്നതിന്‍റെ തൊട്ടടുത്ത വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി ആലോചന നടത്തേണ്ടതാണ്. യോഗ തീരുമാനങ്ങള്‍ മിനുട്സ് ബുക്കില്‍ നിര്‍ബന്ധമായി രേഖപ്പെടുത്തിയിരിക്കണം.

 

2, ഈ കമ്മിറ്റി കൂടുന്ന ദിവസത്തിനു ശേഷം വരുന്ന വെള്ളിയാഴ്ച നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ് തീയതിയും, തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങളും പ്രസിദ്ധ പ്പെടുത്തുന്നതിന് പുറമേ തുടര്‍ന്ന് വരുന്ന വെള്ളിയാഴ്ച ജുമാനസ്കാരാനന്തരം തിരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ട റിട്ടേണിംഗ് ഓഫീസറെ തിരഞ്ഞെടുക്കുന്ന യോഗം കൂടി ഉണ്ടാകും എന്ന അറിയിപ്പ് കൂടി കൊടുക്കുക.

 

3, ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന റിട്ടേണിംഗ് ഓഫീസറുടെ പൂര്‍ണ നിയന്ത്രണത്തിലാവണം തിരഞ്ഞെടുപ്പ് നടക്കേണ്ടത്‌ (തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും അവസാന തീരുമാനം റിട്ടേണിംഗ് ഓഫീസറുടെതായിരിക്കും)

 

4, റിട്ടേണിംഗ് ഓഫീസ൪ തിരഞ്ഞെടുപ്പിന് … ജമാഅത്ത് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടുള്ള വകുപ്പ് 7 പരിപാലന സമിതി തിരഞ്ഞെടുപ്പ് / നടപടി ക്രമങ്ങള്‍ മനസ്സിലാക്കി അത് മാര്‍ഗ്ഗരേഖയായി സ്വീകരിക്കേണ്ടതാണ് .

 

5, സ്ഥാനാര്‍ഥി നിര്‍ണയം : ജമാഅത്ത് അംഗങ്ങളില്‍ നിന്നും ഒരാളെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ ഓരോ ജമാഅത്ത് അംഗത്തിനും അവകാശമുണ്ടായിരിക്കും (ഒരാള്‍ ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കാന്‍ പാടുള്ളതല്ല.

 

6, സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാനുള്ള കാലാവധി ആരംഭിക്കേണ്ടത് തിരഞ്ഞെടുപ്പ് നടക്കുന്ന വെള്ളിയാഴ്ചക്കു മുമ്പുള്ള എട്ടാമത്തെ വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതലും അവസാനിക്കേണ്ടത് ഏഴാമത്തെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി വരെയും ആയിരിക്കേണ്ടതാണ്.ഈ ഏഴാമത്തെ വെള്ളിയാഴ്ചയുടെ തൊട്ടടുത്ത ദിവസം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കേണ്ടതാണ് .തുടര്‍ന്ന് വരുന്ന ആറാമത്തെ വെള്ളിയാഴ്ച രാവിലെ 10 മണിവരെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് പിന്മാറാന്‍ അവസര മുണ്ടായിരിക്കും ഈ ആറാമത്തെ വെള്ളിയാഴ്ചയുടെ തൊട്ടടുത്ത ദിവസം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ഥികളുടെ ഫൈനല്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. പരിപാലനസമിതിയിലേക്ക് ആവിശ്യമായ അംഗങ്ങളുടെ എണ്ണം എഴാണെങ്കില്‍ ഏറ്റവും കുറഞ്ഞത് എട്ടു സ്ഥാനാര്‍ഥികള്‍ എങ്കിലും സ്ഥാനാര്‍ഥികളായി ഫൈനല്‍ ലിസ്റ്റില്‍ ഇല്ലങ്കില്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്ന പ്രക്രിയ വീണ്ടും നടത്തി കുറവുവന്ന സ്ഥാനാര്‍ഥികളെ

(ആകെ എട്ടോ എട്ടിലധികമോ) കണ്ടെത്താന്‍ ശ്രമിക്കുക. ആ ശ്രമവും പരാചയപ്പെട്ടാല്‍ റിട്ടേണിംഗ് ഓഫീസര്‍ ഇലക്ഷന്‍ റദ്ദുചെയ്തു അടുത്ത പൊതുയോഗത്തില്‍ പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിക്കുക .

 

7, സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനുള്ള പത്രിക തയ്യാറാക്കുന്ന വിധം . ക്രമ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, നിര്‍ദ്ദേശകന്‍റെ പേര്, നിര്‍ദ്ദേശകന്‍റെ ഒപ്പ് എന്നിവ ഒരേ നിരയില്‍ വരുന്ന രൂപത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശകപത്രികയില്‍ ക്രമ നമ്പരിട്ടു താഴെ താഴെ സ്ഥാനാര്‍ഥികളുടെ പേരും

നിര്‍ദ്ദേശകരുടെ പേരും ഒപ്പും എഴുതാവുന്ന നിലയിലാവണം.

 

ഉദാഹരണം …….

 

ക്രമ നമ്പര്‍ 

സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശകന്‍റെ പേര് നിര്‍ദേശകന്‍റെ ഒപ്പ്

       

8, തിരഞ്ഞെടുപ്പിന്‍റെ അറിയിപ്പ് പ്രസിദ്ധപ്പെടുത്തെണ്ടത് ഇത്തരത്തില്‍ ആവണം.ശാന്തവും സമാധാനപൂര്‍ണവും അതിലുപരി ഇസ്ലാമീകവുമായ ഒരു തിരഞ്ഞെടുപ്പാണ് നാം ലക്‌ഷ്യം വെക്കുന്നത് അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്തികളെ നിര്‍ദേശിഷി ക്കുന്നവര്‍ അനുസ്ലാമീക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത വ്യക്തികളെ നിര്‍ദേശിക്കാന്‍ താല്‍പര്യപ്പെടുന്നു.  തിരഞ്ഞെടുപ്പിന്‍റെ സുതാര്യതക്ക് വേണ്ടി വോട്ടുകള്‍ എണ്ണുമ്പോള്‍ മറ്റു മഹല്ലില്‍ നിന്നുള്ള രണ്ടു വ്യക്തികള്‍ സാക്ഷികളായി ഉണ്ടാവും .  …………. ,,,,,,,,,,, വെള്ളിയാഴ്ച പരിപാലന സമിതിതി രഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും  

9, ജമാഅത്ത് അംഗങ്ങള്‍ക്ക് ലഭിക്കുന്ന മൂന്നു ബാലറ്റ് പേപ്പറില്‍ ഒന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ളതും;

രണ്ടാമത്തേത് സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ളതും ;

മൂന്നാമത്തേത് ബാക്കിവരുന്ന പരിപാലനസമിതി അംഗങ്ങളെ തിരഞ്ഞെടുക്കനുള്ളതും ആയിരിക്കും.

10, വോട്ടര്‍മാര്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിക്കുന്ന അംഗത്വ രെജിസ്റ്ററില്‍ ഒപ്പുവെച്ച് ബാലറ്റ് പേപ്പര്‍ വാങ്ങിയതിനു ശേഷം …..

ഒന്നാമത്തെ ബാലറ്റ് പേപ്പറിലെ സ്ഥാനാര്ത്തികളുടെ പേരുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു ശേഷം നമ്മുടെ ജമാഅത്തിന്‍റെ പ്രസിഡന്‍റ് ആകാന്‍ യോഗ്യതയുള്ള

സ്ഥാനാര്‍ഥിയുടെ പേരിനു ചേര്‍ന്നുള്ള കോളത്തില്‍ ……………… (ടിക്ക് ) അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കെണ്ടതാണ് .

രണ്ടാമത്തെ ബാലറ്റ് പേപ്പറിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു ശേഷം നമ്മുടെ ജമാഅത്തിന്‍റെ സെക്രട്ടറി ആകാന്‍ യോഗ്യതയുള്ള സ്ഥാനാര്ത്തിയുടെ പേരിനു ചേര്‍ന്നുള്ള കോളത്തില്‍ ……………… അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കെണ്ടതാണ് .

മൂന്നാമത്തെ ബാലറ്റ് പേപ്പറിലെ സ്ഥാനാര്ത്തികളുടെ പേരുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു ശേഷം നമ്മുടെ ജമാഅത്തിന്‍റെ ട്രഷറര്‍, വൈ.പ്രസിഡന്‍റ്, ജോ.സെക്രട്ടറി, രണ്ടു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി അഞ്ച് ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥികളുടെ പേരിനു ചേര്‍ന്നുള്ള കോളത്തില്‍ ……………… അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കെണ്ടതാണ് .

ഒന്നാമത്തെ ബാലറ്റ് പേപ്പറില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥി …………… പ്രസിഡന്‍റ്

രണ്ടാമത്തെ ബാലറ്റ് പേപ്പറില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥി …………… സെക്രട്ടറി

മൂന്നാമത്തെ ബാലറ്റ് പേപ്പറില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച അഞ്ചു സ്ഥാനാര്‍ഥികള്‍ പരിപാലന സമിതി അംഗങ്ങളായിരിക്കും          

തിരഞ്ഞെടുക്കപ്പെട്ട പരിപാലന സമിതിയിലെ അംഗങ്ങളായ പ്രസിഡന്‍റ് ,സെക്രട്ടറി , അഞ്ചു സമിതി അംഗങ്ങള്‍ ഇവര്‍ ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ച ഉടന്‍ തന്നെ പ്രസിഡ൯ടിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ട്രഷറര്‍, വൈ.പ്രസിഡന്‍റ്, ജോ.സെക്രട്ടറി, രണ്ടു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി അഞ്ച് ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടവരെ തിരഞ്ഞെടുക്കേണ്ടതാണ് …

മൂന്നാമത്തെ ബാലറ്റ് പേപ്പറില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആറുമുതല്‍ പത്തുവരെ വോട്ടുകള്‍ നേടിയ സ്ഥാനാര്ത്തികളെ പരിപാലന സമിതിയില്‍ നിന്നും ഒഴിവുകള്‍ വന്നാല്‍ (കമ്മിറ്റിയില്‍ നിന്നും ആരെങ്കിലും പിന്മാറുകയോ രാജിവെക്കുകയോ ചെയ്‌താല്‍) കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ടതാണ് .

വോട്ടുകള്‍ക്ക് അനുസരിച്ച് ലഭിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന്‍ സ്വമേധയാ അല്ലാത്ത നിലയില്‍ ഒഴിയുവാന്‍ ഏതെങ്കിലും തരത്തിലുള്ള സമര്‍ദ്ദം ചെലുത്തുവാന്‍ ആര്‍ക്കും അധികാരമുണ്ടായിക്കുന്നതല്ല.

ഫൈനല്‍ ലിസ്റ്റില്‍ ഇടംനേടിയ സ്ഥാനാര്‍ത്തികളെ ഉള്‍പെടുത്തി അക്ഷരമാല ക്രമത്തില്‍ ബാലറ്റ് പേപ്പര്‍ തയ്യാറാക്കുക.

സ്ഥാനാര്ത്തികള്‍ സമ്മതപത്രത്തില്‍ ഒപ്പുവെച്ച് ബാലറ്റ് പേപ്പറിന്റെ മാതൃകയും തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമത്തിന്റെ രേഖകളും കൈപറ്റെണ്ടതാണ് .

ആവിശ്യാനുസരണം ബാലറ്റ് പേപ്പറും അതിന്റെ മാതൃകയും മറ്റു രേഖകളും മുന്‍കൂറായി തയ്യാറാക്കി വെയ്ക്കെണ്ടതാണ് .

സ്ഥാനാര്ത്തിക്കോ, സ്ഥാനാര്‍ത്തി ചുമതലപ്പെടുത്തിയ ജമാഅത്ത് അംഗത്തിനോ ആവിശ്യമെങ്കില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന് റിട്ടേണിങ്ങ് ഓഫീസറെ സമീപിക്കാവുന്നതാണ്.

റിട്ടേണിങ്ങ് ഓഫീസര്‍ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്ത് സംശയ നിവാരണം നടത്തിക്കൊടുക്കെണ്ടതാണ്.

ബാലറ്റ് പേപ്പര്‍ മാതൃക

 

ക്രമനമ്പര്‍ സ്ഥാനാര്‍ത്തിയുടെ പേര് വോട്ടു ചെയ്യേണ്ട കോളം

1 XXXXXXXXX XXXXXXX XX  

2 XXX.XXXXX XXXXXXX  

3 XXXXXXXXXXXXXXX XXXXXXXX  

4 X.X XXXXXXXXXXX XXXXXX  

5 XXXXXXXXXX XX  

6 XXXXXXXXXXXXXXXXXXXXXX XXXX  

7 XXXXXXXXX XXXXXXXXXXX XX XX  

8 XXXXXXXXXXXXXX XXXXXXXXXXXXX  

9 XXXXXXXX XXXXXXXX XXXXXXXXX  

10 XXXXXXXXXXX XXXXXXXXXXXXXXXXX XXX  

11 XXXXXXXXXXXXXXXXXXXXXXXX XXX  

12 XXXXXXXXXXXX XXXXXXXXXXXXXXXXXX  

13 XXX XXXXX XXXXXXXXX  

14 XXXXX XXXXXXXXXXXXXXXX XX  

15 XXXXXXX XXXXXXXXX  

16 XXXXXXXXXXXXXX XXXXXXXXXXXX X X  

വകുപ്പ് 8 ചുമതലകള്‍ ,നിബന്ധനകള്‍

 

8/1, പ്രസിടന്റ്റ്

 

മറ്റുവിധത്തില്‍ തീരുമാനിക്കപ്പെടാത്തപ്പോഴെല്ലാം പരിപാലനസമിതിയുടെയും ,പോതുയോഗത്തിന്റെയും ,ജമാഅത്ത്‌ നേതൃത്തത്തില്‍ നടക്കുന്ന മറ്റിതര യോഗങ്ങള്‍ക്കും അധ്യക്ഷം വഹിക്കുക .ജമാത്തിന്റെ എല്ലാത്തരത്തിലുമുള്ള അഭിവൃദ്ധിക്കുവേണ്ടി പരിശ്രമിക്കുക. എല്ലാപ്രവര്ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുക.ആവിശ്യമായ സമയങ്ങളില്‍ പരിപാലനസമിതി യോഗങ്ങളും,പൊതുയോഗവും മറ്റിതര യോഗങ്ങളും വിളിച്ചുചേര്‍ക്കാന്‍ സെക്രടരിയെ ചുമതലപ്പെടുത്തുക.

 

8/2, വൈസ്.പ്രസിഡൻ്റ്

 

പ്രസിഡന്റിനെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹായിക്കുകയും, പ്രസിടന്റിന്റെ അഭാവത്തില്‍ മുഴുവന്‍ ചുമതലയും ഏറ്റെടുത്ത് നിര്‍വഹിക്കുകയും ചെയ്യുക .

 

 

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More