നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും പഴക്കമുള്ള മഹല്ലുകളിൽ ഒന്നാണ് അഞ്ചുവന്നം
രണ്ടാം നവീകരണ നിർമാണ ശേഷം കഴിഞ്ഞ വർഷം റബീഉൽ അവ്വൽ മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബാലരാമപുരം അഞ്ചുവന്നത്തെ രുവിലെ മീരാസാഹിബ് വലിയപള്ളി.
ഏകദേശം മുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള പഴയപള്ളി പൊളിച്ചാണ് 1990 കാലഘട്ടത്തിൽ പുനർനിർമാണം നടന്നത്. കരിങ്കൽ നിർമിത ഹൗദിൽ (അംഗശുദ്ധിക്കുള്ള ജലാശയം) നിന്ന് വുദു ചെയ്ത് പഴമയുടെപ്രതാപം തുടിച്ചു നിൽക്കുന്ന ഓടുമേഞ്ഞ പഴയ പള്ളിയിൽ നിസ്കരിച്ച കാലം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു.
നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും പഴക്കമുള്ള മഹല്ലുകളിൽ ഒന്നാണ് അഞ്ചുവന്നം. ദക്ഷിണേന്ത്യയിൽ വ്യാപകമായി ഇസ്‌ലാമിക പ്രബോധനം നടത്തി ജനഹൃദയങ്ങളിൽ ആത്മീയ വെളിച്ചം വീശിയ നാഗൂർ ഷാഹുൽ ഹമീദ് സയ്യിദ് മീറാൻ സാഹിബ് എന്ന മഹാപുരുഷൻ്റെ പേരിലാണ് പള്ളിയുടെ നാമകരണം.





