ഏറെ വ്യത്യസ്തനായ ഒരു പണ്ഡിതനാണ് പൊന്നുരുന്നി  കുഞ്ഞുമുഹമ്മദ് മുസ്ലിയാർ

August 18, 2025 - By Kuttipathram Administrator

ഏറെ വ്യത്യസ്തനായ ഒരു പണ്ഡിത നാണ് പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ

ആറര പതിറ്റാണ്ട് കാലത്തോളം ഒരേ സ്ഥലത്ത് പ്രധാന ഇമാമായി തുടരുക… ചുരുക്കം ചിലർക്ക് ഇങ്ങനെ ഒരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവുകയുള്ളൂ.

പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ വലിയ പണ്ഡിതൻ മാത്രമല്ല നല്ല രസികനും കൂടിയാണ്. 

ചെര്‍പ്പുളശ്ശേരിക്കടുത്ത തൂത എന്ന ഗ്രാമത്തില്‍1939-ലാണ് ജനനം മറ്റു പല പ്രദേശങ്ങളിലെയും പോലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊ ന്നും അവിടെ ഉണ്ടായിരുന്നില്ല.ദര്‍സ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയി ലാണ്. അഞ്ചാം ക്ലാസ്‌വരെ സ്‌കൂള്‍ പഠിച്ച ശേഷം ദര്‍സില്‍ ഓതാന്‍ പോവുകയായിരുന്നു.ഇടപ്പള്ളി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന കൂട്ടായി അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സിലെ പഠനമാണ് ദീനീവിജ്ഞാനത്തെ പരിപോഷിപ്പിച്ചതിലും വ്യക്തിത്വം രൂപപ്പെടുത്തിയതിലും പ്രധാന പങ്കു വഹിച്ചത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇസ്‌ലാമിക പഠനകേന്ദ്രമായിരുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിൽ ഉപരി പഠനം. അന്ന് രണ്ടായിരം വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. ചിത്താരി ഹംസ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവിടെ എന്റെ സഹപാഠികളായിരുന്നു.

എല്ലാതരം പുസ്തകങ്ങളും വായിക്കുക എന്നതാണ് ഉസ്താദിൻ്റെ ഒരു രീതിയായിരുന്നു. ഇസ്‌ലാമിക പുസ്തകങ്ങള്‍ക്കു പുറമെ, ഹൈന്ദവ മതഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍, ശാസ്ത്രകൃതികള്‍ തുടങ്ങിയവയൊക്കെ വായിക്കും. ഗീത, രാമായണം, ഭാഗവതം, മനുസ്മൃതി, ഉപനിഷത്തുകള്‍, ശങ്കരാചാര്യരുടെയും വാഗ്ഭടാനന്ദന്റെയും കൃതികള്‍ തുടങ്ങിയവയൊക്കെ അദ്ദേഹം വായിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ കൃതികള്‍ മുഴുവന്‍ വായിച്ചു. കെ.പി കേശവമേനോന്റെ ‘കഴിഞ്ഞകാലം’ വായിച്ചുതീര്‍ത്തു. അതിലെ അവസാന അധ്യായത്തില്‍ ‘ഞാന്‍ ആരാണെന്ന് എനിക്കറിയില്ല’ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതേക്കുറിച്ചായിരുന്നു ഒരു വെള്ളിയാഴ്ച ഞാന്‍ പള്ളിയില്‍ പ്രസംഗിച്ചിരുന്നത്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ മനുഷ്യന് കഴിയണമെങ്കില്‍ ഖുര്‍ആന്‍ പഠിക്കണം എന്ന് വിശദീകരിച്ചു.

മൊയ്തീൻ ഷാ മാസ്റ്റർ

എഡിറ്റർ മഹല്ല് പത്രം

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More