ഇന്നത്തെ എൻ്റെ ജുമുഅ നമസ്കാരം കാഞ്ഞിരക്കാട് ജുമാ മസ്ജിദിൽ ആയിരുന്നു

August 15, 2025 - By Kuttipathram Administrator

ഇന്നത്തെ എൻ്റെ ജുമുഅ നമസ്കാരം കാഞ്ഞിരക്കാട് ജുമാ മസ്ജിദിൽ ആയിരുന്നു.

1955 ൽ സ്ഥാപിതമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂരിൽ നിന്നും കാലടിക്ക് പോകുന്ന MC റോഡിന് അരികിലാണ് കാഞ്ഞിരക്കാട് ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഒരു യാത്ര മധ്യയിലാണ് ഞാൻ ഇന്ന് ജുമുഅ നമസ്കരിക്കാൻ കാഞ്ഞിരക്കാട് ജുമുഅ മസ്ജിദിൽ എത്തിച്ചേർന്നത്.പള്ളിയിൽ എത്തിച്ചേരുമ്പോൾ ഹത്തീമിന്റെ പ്രസംഗം ആണ്.

ഇന്ന് ഓഗസ്റ്റ് 15 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 79 – മത് വാർഷികം ആയിരുന്നല്ലോ. ഖത്തീബിന്റെ പ്രസംഗം ഏറെ ആകർഷണീയമായിരുന്നു. ഇന്ത്യ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ കുറിച്ചും സ്വാതന്ത്ര്യത്തിൽ മുസ്ലിം സമൂഹം നേരിടും വഹിച്ച പങ്കിനെക്കുറിച്ചും എല്ലാം വളരെ ചുരുക്കി അദ്ദേഹം പറയുന്നത് കേൾക്കാമായിരുന്നു.

കാഞ്ഞിരക്കാട് ജുമാ മസ്ജിദിലെ ഖബർസ്ഥാൻ

കൂടുതൽ നീട്ടി പരുത്തലുകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. വളരെ ആകർഷണീയമായ വാക്കുകൾ. സന്തോഷകരമായ ഒരു അനുഭവമായിരുന്നു പ്രസംഗം കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

കാഞ്ഞിരക്കാട് ജുമാ മസ്ജിദിന് കീഴിൽ പ്രവർത്തിക്കുന്ന സാധു സംരക്ഷണ സമിതിയുടെ ഓഫീസ്

പ്രസംഗത്തിനു ശേഷമുള്ള ഖുത്തുബ വളരെ ചുരുങ്ങിയ രീതിയിലായി രുന്നു.അറബി ഖുതുബയും ചിന്തിപ്പി ക്കുന്ന രീതിയിൽ ആയിരുന്നു.ജുമുഅ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയപ്പോൾ പള്ളിയുടെ ചുറ്റുഭാഗത്തുള്ള കബർസ്ഥാ നിൽ ആളുകൾ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കാഴ്ച കാണാ മായിരുന്നു. തുടർന്ന് അവിടെയുള്ള മദ്രസയും നല്ലൊരു കാഴ്ച അനുഭവമായിരുന്നു.

കാഞ്ഞിരക്കാട് മുസ്ലിം ജമാഅത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

മഹല്ല് പ്രസിഡണ്ട്
സി എച്ച് മുഹമ്മദ് കുഞ്ഞ് ,ജനറൽ സെക്രട്ടറി സുൽഫി സി എ , ട്രഷറർ സൈനുദ്ദീൻ എന്നിവരാണ് പ്രധാന ഭാരവാഹികൾ.ജമാഅത്തിന് കീഴിൽ ഒരു സാധു സംരക്ഷണ സമിതിയും പ്രവർത്തിച്ചുവരുന്നു.എം എ അബൂബക്കറാണ് സാധു സംരക്ഷണ സമിതിയുടെ കൺവീനർ.

ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അൽ ഇർഷാദുസ്സിബി യാൻ മദ്രസ കാഞ്ഞിരക്കാട് ജമാഅ ത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ഖത്തീബും സ്വദർ മുഅല്ലിം ആയി അഹ്‌മദ് കബീർ ബാഖവി ഉസ്താദ് സേവനമനുഷ്ഠിക്കുന്നു.മുഅ ല്ലിമീങ്ങളായി മറ്റ് ആറു പേരും മദ്രസയിൽ സേവനമനുഷ്ഠിക്കു ന്നുണ്ട്.ക്ലാസ്സുകൾ

UKG മുതൽ 10 വരെയായി 107 ആൺ കുട്ടികളും 114പെൺകുട്ടികളും ആയി ആകെ 221 കുട്ടികൾ മദ്രസയിൽ പഠിച്ചുവരുന്നു.

മൊയ്തീൻ ഷ മാസ്റ്റർ

എഡിറ്റർ മഹല്ല് പത്രം

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More