അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ) ഭാഗം:2 ഹബീബ്
അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ)
ഭാഗം:2
ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെക്കുറിച്ച് അല്ലാഹു ﷻ നമുക്കയച്ച മെസ്സേജ്
إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
(سورة الأحزاب 56)
നിശ്ചയം അല്ലാഹുﷻവും അവൻ്റെ മലക്കുകളും തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
മേൽ സ്വലാത്ത് നിർവഹിക്കുന്നുണ്ട്, വിശ്വാസികളേ നിങ്ങളും അവിടുത്തേക്ക് സ്വലാത്തും സലാമും ചൊല്ലുക.
നാം സിയാറത്ത് ചെയ്യാൻ പോകുന്ന ഹബീബിന്റെ മഹത്വത്തെ കുറിച്ച് അല്ലാഹു ﷻ അയച്ച വല്ലാത്തൊരു മെസ്സേജാണിത്.
യജമാനനായ അല്ലാഹു ﷻ നാൾക്കുനാൾ ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യുടെ യശസ്സ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്, റഹ്‍മത്തും രക്ഷയും നിരന്തരം വർഷിച്ചു കൊണ്ടേയിരിക്കുകയാണ്, അഥവാ വഫാത്തായി ബർസഖീ ലോകത്ത് ജീവിക്കുന്ന ഹബീബിന്റെ സ്ഥാനം ഓരോ സെക്കെന്റും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഈ മെസ്സേജിന്റെ സാരം.
എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയുള്ള മഹാന്മാരായ മലക്കുകളുടെ സ്വലാത്തുകളും രാപകൽ ഭേദമന്യേ അവിടുത്തേക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. സുബ്ഹാനല്ലാഹ്… ഓർക്കുക, ഇങ്ങനത്തെ ഒരു നേതാവിന് സാധുക്കളായ നമ്മുടെ സ്വലാത്തിന്റെ ആവശ്യമേയില്ല. പിന്നെയോ അല്ലാഹുﷻവും മലക്കുകളും ചെയ്യുന്ന ഒരു കാര്യത്തിൽ നാമും പങ്കാളിയാവുക എന്ന നിർവചിക്കാൻ കഴിയാത്ത പുണ്യകർമ്മത്തിലാണ് നാം ഏർപ്പെടുന്നത്. പുറമെ അല്ലാഹുﷻവിന്റെ അനുഗ്രഹം ചുരുങ്ങിയത് ഒന്നിന് പത്ത് എന്ന തോതിൽ നമുക്ക് തിരിച്ചു കിട്ടുകയും ചെയ്യുന്നു.
അല്ലാഹു ﷻ ആ കൂട്ടത്തിൽ നമ്മെ പെടുത്തട്ടെ…
ആമീൻ യാ റബ്ബൽ ആലമീൻ
മദീനത്തേക്ക് പോകുന്നവർ വിശുദ്ധ മക്കയിൽ വെച്ച് പരമാവധി സ്വലാത്ത് വർദ്ധിപ്പിക്കുക. വിശുദ്ധ മക്കാ ഹറമിൽ വെച്ച് ഒരു സ്വലാത്ത് ചൊല്ലിയാൽ ഒരു ലക്ഷം സ്വലാത്ത് ചൊല്ലിയതിന് തുല്യമാണ്, ഇത് ലോകത്ത് വേറെ ഒരിടത്തും കിട്ടുകയില്ല.
ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെക്കുറിച്ച് അല്ലാഹു ﷻ നമുക്കയച്ച മെസ്സേജ്
إِنَّ شَانِئَكَ هُوَ الْأَبْتَرُ
(سورة الكوثر)
തീർച്ചയായും അങ്ങയോട് വിദ്വേഷം വെക്കുന്നവർ തന്നെയാണ് ഭാവിയില്ലാത്തവൻ
ഇതിലൂടെ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒരു മെസ്സേജാണ് അല്ലാഹു ﷻ നമുക്കയച്ചത്.
പലവിധേനയും ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെ അപമാനിക്കുകയും നിസ്സാരമാക്കുകയും അവിടുത്തെ കുടുംബത്തെ ചെറുതാക്കുകയും പിതാമഹന്മാരെ കാഫിറാക്കുകയും ചെയ്യുന്നതിലുള്ള വലിയ അപകടമാണ് ഈ മെസ്സേജിലുള്ളത്.
നബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
സാധാരണ മനുഷ്യനാണെന്നും അവിടത്തെ തിരു റൗള ഇടിച്ചു പൊളിക്കണമെന്നുമൊക്ക പറഞ്ഞവർ എത്ര വലിയ പരാജയത്തിലേക്കാണ് പോകുന്നതെന്ന് ഈ ആയത്ത് നമ്മെ ഓർമ്മപ്പെടുത്തുന്നു. അവിടുത്തോടും അവിടുത്തെ കുടുംബത്തോടും അല്ലാഹു ﷻ അങ്ങേയറ്റം സ്നേഹവും ബഹുമാനവും കാണിച്ചിരിക്കുന്നു. പിന്നെ നമ്മളെന്തിന് അവരെ സ്നേഹിക്കാൻ പിശുക്ക് കാണിക്കണം. നമ്മളെന്തിന് അവരെ ആദരിക്കാതിരിക്കണം.
തിരുനബിയുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ആദരിക്കുക എന്നതാണ് വിശ്വാസിയുടെ അടയാളം. അവിടെ യുക്തിയോ ഭൗതികമായ ഏതെങ്കിലും അളവുകോലുകളോ ഉപയോഗിക്കേണ്ടതില്ല. ഏറ്റവും ചുരുങ്ങിയത് മുത്ത് നബിയുമായി ബന്ധപ്പെട്ട ഒന്നിനെയും നിന്ദിക്കാതിരിക്കാനെങ്കിലും നാം സൂക്ഷ്മത കാണിച്ചില്ലെങ്കിൽ നമ്മൾ വലിയ നാശത്തിലേക്കായിരിക്കും പതിക്കുന്നത്.
നബി കുടുംബത്തെയോ അവരുടെ പിതാമഹന്മാരെയോ നാം ഒരിക്കലും അനാദരിക്കരുത്. ജീവിച്ചിരിക്കുന്ന അവിടുത്തെ മുഴുവൻ അഹ്’ലു ബൈത്തിനെയും വലിപ്പച്ചെറുപ്പമോ, അവരുടെ രാഷ്ട്രീയമോ സംഘടനയോ നോക്കാതെ ബഹുമാനിക്കുക. ഏതെല്ലാം വിധം അവരെ ആദരിക്കാൻ കഴിയുമോ ആ വിധത്തിലൊക്കെ ആദരിക്കുക.
സ്വലാത്ത് ചൊല്ലുമ്പോഴൊക്കെ തിരുകുടുംബത്തെക്കൂടി ഉൾപ്പെടുത്തി ശീലിക്കുക, അങ്ങനെ കുടുംബത്തെ ഉൾപ്പെടുത്താൻ *വ ആലിഹീ* എന്ന് മാത്രമേ കൂട്ടേണ്ടതുള്ളൂ.. ആ ഒരൊറ്റ പദം ഉൾപ്പെടുത്തിയാൽ ഫാതിമാ ബീവി
رضي الله عنها
മുതൽക്ക് ഖിയാമത്ത് നാൾ വരേക്കുമുള്ള നബി കുടുംബത്തിന് മുഴുവനും വേണ്ടി ദുആ ചെയ്ത പുണ്യം നമുക്ക് കിട്ടും.
അല്ലാഹു ﷻ മുത്ത് നബിയുടെയും അവിടുത്തെ തിരുകുടുംബത്തിന്റെയും ബറകത്ത് കൊണ്ട് നമ്മെ ഇരുലോകത്തിലും വിജയിപ്പിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
അവിടുത്തേക്കും ആ തിരുകുടുംബത്തിലേക്കും നമുക്കൊരുമിച്ചൊരു സ്വലാത്ത് ചൊല്ലാം.
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ… ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
ദുആ വസിയ്യത്തോടെ….🤲🏻
Kdpd





