രണ്ട് പതിറ്റാണ്ട് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദിലെ മിനാരങ്ങളില്‍ നിന്നുയര്‍ന്ന ആ ശബ്ദം നിലച്ചിരിക്കുന്നു

August 22, 2025 - By Kuttipathram Administrator

രണ്ട് പതിറ്റാണ്ട് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദിലെ മിനാരങ്ങളില്‍ നിന്നുയര്‍ന്ന ആ ശബ്ദം നിലച്ചിരിക്കുന്നു. വിശ്വാസികളെ അഞ്ചു നേരവും നിസ്‌കാരത്തിലേക്ക് ക്ഷണിച്ച പ്രിയപ്പെട്ട മുക്രി അബ്ദുൾ കരീം മൗലവി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. ഇന്ന് വൈകുന്നേരം 6.30 ന് പൈമറ്റം ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം.

നിഷ്‌കളങ്കത ഉള്‍ചേര്‍ന്ന ജീവിതം,മിതഭാഷി, മനോഹരമായ ബാങ്കൊയിലൂടെ മഹല്ലിനെ ജീവസുറ്റതാക്കിയത് രണ്ട് പതിറ്റാണ്ടുകളാണ്. മഹല്ലിലെ ഓരോ മനുഷ്യരെയും അത്രമേല്‍ സുപരിചിതമായിരുന്നു. കുറഞ്ഞ വേതനത്തിൽ പരാതികളും പരിഭവങ്ങളുമില്ലാതെ സ്വന്തം നാട്ടിൽ തന്നെ സേവനം ചെയ്യാനായത് തന്റെ കർമ്മത്തെ ഒരു ആത്‍മീയ പ്രവർത്തനമായി കാണാൻ അദ്ദേഹത്തിന് സാധിച്ചതിനാലാകണം.

അദ്ദേഹം കയറാത്ത വീടുകളുണ്ടാകില്ല. വിവാഹം, മൗലിദ്, പുരമാറൽ, മരണം തുടങ്ങിയ എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. എത്ര മനുഷ്യരെ അദ്ദേഹം അതിരാവിലെ വിളിച്ചുണര്‍ത്തിയിട്ടുണ്ടാകും. എത്രയായിരം മനുഷ്യര്‍ അദ്ദേഹത്തിന്റെ വിളികേട്ട് പള്ളിയിലേക്ക് പ്രാര്‍ഥനക്കെത്തിയിട്ടുണ്ട്.പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാ അത്തിലെ പള്ളിക്കാട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെ പ്രിയപ്പെട്ട എത്രയെത്ര മനുഷ്യര്‍ക്കായിരിക്കും അദ്ദേഹം തല്‍ഖീന്‍ ഓതി കൊടുത്തിട്ടുണ്ടാവുക

വെള്ളാരമറ്റത്ത് നിന്നും സുബ്ഹി വാങ്കു വിളിക്കാന്‍ ഇരുളിനെ വകഞ്ഞു മാറ്റി ഇടവഴികള്‍ താണ്ടി കൃത്യസമയത്ത് പളളിയിലെത്തും. മഴയും തണുപ്പും പ്രശ്‌നമായതേയില്ല.വാങ്കു വിളിക്കുന്നവര്‍ക്ക് കലവറയില്ലാത്ത പ്രതിഫലമാണത്രെയുള്ളത്.കരീം മൗലവിയെ അല്ലാഹു സ്വീകരിക്കട്ടെ..

ആമീൻ

Category: Headline

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More