ഖുർആനിൽ നിന്നും 27 സൂറത്തുൽ കഹ്ഫ് سُورَةُ الْكَهْفِ ആയത്ത് :3

October 10, 2024 - By Kuttipathram Administrator

✨ വിശുദ്ധ ഖുർആൻ ✨

         ✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨

            🍃 ഒരു ലഘുപഠനം 🍃

           دِرَاسَةٌ صَغِيرَةٌ

〰〰〰🔘🔘 🔘🔘〰〰〰

 

📜സൂറത്തുൽ കഹ്ഫ്

📜سُورَةُ الْكَهْفِ

💧ആയത്ത് : 003💧

                بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

مَّاكِثِينَ فِيهِ أَبَدًا ﴿٣﴾

അവര്‍ ശാശ്വതമായി ആ പ്രതിഫലത്തിലാണ് കഴിഞ്ഞുകൂടുക.

🔘 വിശദീകരണം :-

 

   വചനങ്ങളില്‍ വെച്ച് ഏറ്റവും നേരായ വചനമാണ് വിശുദ്ധ ഖുര്‍ആന്‍. വാക്കുകളിലോ ഉദ്ദേശ്യങ്ങളിലോ തത്വങ്ങളിലോ ഒരു വിധ വക്രതയും അതില്‍ ഇല്ലതന്നെ. ഏതെങ്കിലും ഒരു കാലത്ത് എന്തെങ്കിലും ഒരു ഭേദഗതി ആവശ്യമായി വരത്തക്കവണ്ണം യാതൊരു ന്യൂനതയും അതില്‍ ഇല്ല. അങ്ങിനെ ആ ഗ്രന്ഥം അല്ലാഹു ﷻ പരിപൂര്‍ണവും കുറ്റമറ്റതുമാക്കിയിരിക്കുന്നു. 

 മനുഷ്യലോകത്തിന്റെ ഐഹികവും പാരത്രികവുമായ സൗഭാഗ്യത്തിന് നിദാനമായ ആ ഗ്രന്ഥം നബി ﷺ മുഖേന ലോകത്തിനായി അവതരിപ്പിച്ചു കൊടുത്തതില്‍ അല്ലാഹു ﷻ സ്വന്തത്തെത്തന്നെ സ്തുതിച്ചു കൊണ്ടാണ് സൂറത്ത് ആരംഭിച്ചിരിക്കുന്നത്. ദുര്‍മാര്‍ഗികളെ താക്കീത് ചെയ്യലും സന്മാര്‍ഗികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കലുമാണ് പ്രവാചകാഗമത്തിന്റെ മുഖ്യോദ്ദേശ്യം. അത് സാധിക്കുവാനായിട്ടാണ് നബി ﷺ ക്ക് അല്ലാഹു ﷻ ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്തത്. 

 രണ്ടാം സൂക്തത്തിന്റെ ആദ്യപദം قَيِّمًا എന്നതിന്റെ സാക്ഷാല്‍ സ്ഥാനം وَلَمْ يَجْعَل لَّهُ عِوَجًا എന്നതിന്റെ തൊട്ടുമുമ്പാണെന്നും അതിങ്ങോട്ട് പിന്തിച്ചതാണെന്നുമാണ് ഇമാം ഥബരി(റ)വിന്റെ പക്ഷം. അതായത്, ‘ചൊവ്വായ നിലയില്‍ അല്ലാഹു ﷻ തന്റെ അടിമക്ക് ഗ്രന്ഥമവതരിപ്പിച്ചു; അതില്‍ യാതൊരു വക്രതയും അവന്‍ ഉണ്ടാക്കിയിട്ടില്ല’. അഭിപ്രായ വ്യത്യാസങ്ങളോ ഏറ്റക്കുറച്ചിലുകളോ സത്യത്തില്‍ നിന്നുള്ള വ്യതിയാനമോ വക്രമായ പരാമര്‍ശങ്ങളോ യാതൊന്നും തന്നെ അതിലില്ലെന്നു താല്‍പര്യം. 

  (തഫ്‌സീര്‍ ഥബരി 5:190)

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More