അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ) ഭാഗം :03
അല്ലാഹുﷻവിൻ്റെ പ്രവാചകർ (ﷺ)
ഭാഗം :03
ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ യെക്കുറിച്ച് അല്ലാഹു ﷻ നമുക്കയച്ച മെസ്സേജ്
وَمَا كَانَ لِمُؤْمِنٍ وَلاَ مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُ أَمْراً أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ ٱللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلاَلاً مُّبِيناً*
(سورة الأحزاب 36)
ഒരു വിഷയത്തിൽ അല്ലാഹുﷻവും അവൻ്റെ റസൂലും ഒരു തീരുമാനം പറഞ്ഞാൽ വിശ്വാസികളായ സ്ത്രീക്കോ പുരുഷനോ പിന്നെ അക്കാര്യത്തിൽ മറ്റൊരു തീരുമാനമെടുക്കാൻ പാടില്ല. അല്ലാഹുﷻവിനോടും അവൻ്റെ പ്രവാചകനോടും ആരെങ്കിലും അനുസരണക്കേട് കാണിച്ചാൽ അവൻ വഴിപിഴച്ചവനായി.
നമ്മുടെ ഹബീബ് صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ യുടെ അതിമഹത്തായ അധികാരവും സ്വാധീന ശക്തിയുമാണ് ഈ മെസ്സേജിലുള്ളത്. തിരുനബി صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ യെ അനുഗമിക്കണമെന്നും അവിടുത്തെ ആജ്ഞകൾ ജീവിതത്തിൽ പകർത്തണമെന്നും അവർക്കെതിരിൽ നിലകൊള്ളരുതെന്നുമുള്ള കല്പനയാണ് അല്ലാഹു ﷻ ഈ മെസ്സേജിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
അല്ലാഹുﷻവിന്റെടുക്കൽ ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ ക്കുള്ള ഈ സ്ഥാനം മനസ്സിലാക്കിയതാണ് സ്വഹാബത്ത് തിരുനബി صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ യെ സ്വന്തത്തെക്കാളും മറ്റെല്ലാറ്റിനേക്കാളും സ്നേഹിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യാനുണ്ടായ കാരണം.
ഒരു അൻസ്വാരിയായ സ്വഹാബി വനിതയുടെ ചരിത്രം വായിക്കൂ…
പിതാവും ഭർത്താവും സഹോദരനും ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെടുന്നു. ഏതൊരു പെണ്ണിനും ഇതറിയുമ്പോഴുണ്ടാകുന്ന ദുഃഖം ഊഹിക്കാവുന്നതേയുള്ളൂ.. പക്ഷെ മഹതി ചോദിക്കുന്ന ചോദ്യം: “എൻ്റെ തിരുദൂതർക്ക് എന്തെങ്കിലും പറ്റിയോ? അവിടുന്ന് സുരക്ഷിതരാണോ..?” എന്നായിരുന്നു.
തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
സുരക്ഷിതരാണെന്ന് സ്വാഹാബത്ത് മറുപടി പറഞ്ഞിട്ടും ആ മഹതി തൃപ്തിയടയാതെ വീണ്ടും പറയുന്നു.
“എനിക്ക് റസൂലിനെ കാണിച്ചു തരൂ.. ഞാനൊന്ന് സമാധാനിക്കട്ടെ”
സ്വഹാബത്ത് തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
തങ്ങളെ കാണിച്ചു കൊടുത്തപ്പോൾ ആ മഹതിയുടെ വാക്ക് ചരിത്രത്തിൽ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു.
كُلُّ مُصِيبَةٍ بَعْدَكَ جُلَلٌ يَا رَسُولَ الله…
‘അതെ തിരുദൂതരേ.. അങ്ങ് സുരക്ഷിതരാണെങ്കിൽ മറ്റെല്ലാ വിപത്തും നിസ്സാരമാണ്.
മഹതിയുടെ ഈ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാറ്റെത്രയാണ്! അവരുടെ സ്നേഹത്തിന്റെയും അനുസരണയുടെയും വ്യാപ്തി എത്രയാണ്. അല്ലാഹു ﷻ നമുക്കും ആ ഹബീബിനെ ജീവിതത്തിന്റെ റോൾ മോഡലാക്കാൻ തൗഫീഖ് നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെക്കുറിച്ച് അല്ലാഹു ﷻ നമുക്കയച്ച മെസ്സേജ്
لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضا
(سورة النور 63)
നിങ്ങൾ പരസ്‌പരം പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നത് പോലെ തിരുദൂദരെ നിങ്ങൾ വിളിക്കരുത്
വലിയ പാഠം നൽകുന്ന ഒരു മെസ്സേജാണിത്. നാം തമ്മിൽ വിളിക്കുന്നത് പോലെ, തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെ “മുഹമ്മദേ” എന്ന് വിളിക്കാൻ പാടില്ല. മറിച്ച് “യാ റസൂലല്ലാഹ്, യാ നബിയ്യല്ലാഹ” പോലുള്ള ആദരവിന്റെ പദങ്ങളുപയോഗിച്ചേ തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യെ വിളിക്കാവൂ. അവിടുത്തോട് എത്രമാത്രം ആദരവ് പുലർത്തണമെന്ന് മനസ്സിലാക്കാൻ അല്ലാഹുﷻവിന്റെ ഈ മെസ്സേജ് മതി. അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും മാത്രമേ അവിടുത്തെ പേര് പറയാവൂ.
പേര് പറയുകയോ എഴുതുകയോ ചെയ്താൽ പൂർണമായും സ്വലാത്തും സലാമും എഴുതുകയും പറയുകയും വേണം. “സ” പോലുള്ള ഷോർട്ട്കളോ صلعم പോലുള്ള ഷോർട്ടുകളോ എഴുതാൻ പാടില്ല.
തിരുനബി
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
യുടെ പേര് കേൾക്കുമ്പോൾ പ്രസിദ്ധ മദ്ഹബിന്റെ ഇമാമായ ഇമാം മാലിക് رضي الله عنه വിന്റെ നിറം മാറുകയും തല താഴ്ത്തി ആദരവ് കാണിക്കുകയും ചെയ്യുമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
എത്രത്തോളം, മുഹമ്മദ് എന്ന് പേരുള്ള കുട്ടികളെ പോലും ആദരിക്കണമെന്നാണ്.
അബൂ സുലൈമാൻ അൽ ഹർറാനി رضي الله عنه തങ്ങൾ പറയുകയാണ്, ഞാൻ ഹദീസുകൾ എഴുതുമ്പോൾ നബി തങ്ങളുടെ പേരിന് ശേഷം “സല്ലല്ലാഹു അലൈഹി” എന്ന് മാത്രമായിരുന്നു എഴുതിയിരുന്നത്, അത് ശീലമാക്കിയപ്പോൾ ഹബീബ്
صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
സ്വപ്നത്തിൽ വന്നു നിർദ്ദേശിച്ചു. അബൂ സുലൈമാൻ എന്താ നിങ്ങൾ “വസല്ലമ” എന്നുകൂടി എഴുതാത്തത്? അത് വെറും നാലക്ഷരമല്ലേ ഉള്ളൂ, ചുരുങ്ങിയത് നാല്പത് ഹസനാത്ത് നിങ്ങൾ നഷ്ടപ്പെടുത്തണോ?! എന്ന്.
സൂറത്തുന്നൂറിലെ ഈ മെസ്സേജിനെ നാമും ഗൗരവത്തിലെടുക്കണം, സ്വലാത്ത് സ്റ്റിക്കറുകളും ഒഴിവാക്കണം, പകരം സ്വലാത്തും ആ നാമവും അല്ലാഹുﷻവിന്റെ ജലാലത്തിന്റെ പേരായ الله എന്നതുമൊക്കെ സ്വന്തം കൈവിരൽ കൊണ്ട് ടൈപ്പ് ചെയ്‌തു ശീലിക്കണം. അതൊരു സൗഭാഗ്യമല്ലേ.. നമ്മുടെ സ്വന്തം പേര് മനോഹരമായും നമ്മുടെ ഇഷ്ട ടൈറ്റലോടെയും എഴുതിക്കാണാൻ നാം ഇഷ്ടപ്പെടാറില്ലേ.
നമുക്ക് ഈ സ്വലാത്ത് ഒരുമിച്ചു ചൊല്ലാം…
اَللهم صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً دَائِمَةً مَقْبُولَةً تُؤَدِّي بِهَا عَنَّا حَقَّهُ الْعَظِيمْ
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം എന്ന് വസ്വിയ്യത്ത് ചെയ്യുന്നു.
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ… ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
ദുആ വസിയ്യത്തോടെ…. kdpd





